content

.. .. .. . ..................... ... .................................മുഹമ്മദൻ ഗവണ്മെൻറ് എച്ച് എസ്സ് എസ്സ് ഇടത്തറ........................................................................................ പുനലൂർ മൂവാറ്റുപുഴറോഡിൽ പത്തനാപുരത്തുനിന്നും 3 കിലോമീറ്റർ വടക്കുമാറിയാണ് വിദ്യാലയത്തിന്റെ സ്ഥാനം.പത്തനാപുരത്തുനിന്നും പൂങ്കുളഞ്ഞി ഏന്ന ഉൾ ഗ്രാമത്തിലേക്കുള്ള വഴിയിലാണ് ഇടത്തറ- പാതിരിക്കൽ ഗ്രാമം.കൊല്ലം ജില്ലയുടെ വടക്കെഅതിരിലുളള പത്തനാപുരം ഗ്രാമപഞ്ചായത്തിലാണ് ഈ പ്രദേശം... . . .മുഹമ്മദൻ ഗവണ്മെൻറ് ഹയർ സെക്കന്ററി സ്കൂളിന്റെ ഒഫീഷ്യൽ ബ്ലോഗിലേക്ക് സ്വാഗതം

Saturday, February 2, 2019



hnZymeb¯nsâNcn{Xw:-
1934 മെയ് മാസത്തിൽ പ്രവർത്തനം ആരംഭിച്ചു.ഏകാദ്ധ്യാപക വിദ്യാലയമായാണ് തുടക്കം.പ്രദേശത്തെ പ്രമുഖ മുസ്ളീം കുടുംബങ്ങളിലൊന്നായ തെറ്റിക്കുഴിയിലെ മുഹമ്മദ് ഹുസൈൻ റാവുത്തറുടെ പുരയിടത്തിലെ ഒറ്റ മുറിയിലാണ് ക്ളാസ്സ് ആരംഭിച്ചത്.ശ്രീ.തെക്കുംകരകുഞ്ഞുപിള്ളസാറായിരുന്നു പ്രഥമാദ്ധ്യാപകൻ.വിദ്യാലയത്തിലെ മുഴുവൻ ചെലവുകളും വഹിച്ചിരുന്നത് ശ്രീ മുഹമ്മദ് ഹുസൈൻ റാവുത്തരായിരുന്നു. കിടങ്ങയം വടക്ക് ദേശത്തെ പ്രമുഖ കുടുംബം ആയിരുന്ന പായിക്കാട്ട് ഭവനത്തിൽ ശ്രീ.നാരായണപിള്ള അവർകൾ കുടുംബത്തിലെയും സമൂഹത്തിലേയും വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യ മാക്കി പായിക്കാട്ട് കുടുംത്തിലെ തന്നെ 50 സെൻറ് സ്ഥലത്ത് 1945 ജൂൺ മാസത്തിലാണ്ഈവിദ്യാലയംആരംഭിച്ചത്.ശ്രീ.ഗിഗറിസാറായിരുന്നുപ്രഥമാദ്ധ്യാപകൻ.കൊല്ലവർഷം 16.11.1122 ൽ പ്രവേശനം നേടിയ ഇരവിച്ചിറ പടിഞ്ഞാറ് കിഴക്കടുത്ത് തെക്കതിൽ എൻ.ഗോപാല പിള്ളയായിരുന്നു ഒന്നാമത്തെ വിദ്യാർത്ഥി.വിദ്യാഭ്യാസ സൗകര്യങ്ങൾ കുറവായിരുന്ന അക്കാലത്ത് സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന കർഷകരുടെയും കൂലിപ്പമിക്കാരുടെയും മക്കൾക്ക് വിദ്യാഭ്യാസം എന്നത്ഒരു സ്വപ്നം മാത്രമായിരിക്കെ , വിദ്യാഭ്യാസത്തിലൂടെ മാത്രമെ സമൂഹത്തിന് ഗുണപരമായ മാറ്റങ്ങൾ കൈവരിക്കാൻകഴിയൂ എന്ന് മുൻകൂട്ടി കണ്ട ദീർഘദർശിയായഒരു മനുഷ്യൻ്റെ ഇച്ഛാശക്തിയാണ് ഈ പ്രദേശത്തിൻ്റെ അഭിമാനമായി ഇന്നും നിലനിൽക്കുന്ന ഈവിദ്യാലയം.താരതമ്യേന മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമായിരുന്ന പുനലൂർ പ്രദേശങ്ങളിലേക്ക് എത്തിപ്പെടാൻ വാഹന സൗകര്യങ്ങൾ ഇല്ലാതിരുന്ന അക്കാലത്ത് അർദ്ധ പട്ടിണിക്കാരായ കർഷകരുടേയും, കൂലിപ്പണിക്കാരുടേയുംവിദ്യാഭ്യാസ അഭിവാഞ്ചയാണ് മുഹമ്മദ് ഹുസൈൻ റാവുത്തർ എന്ന മനുഷ്യ സ്നേഹിയെ ഈ ഉദ്യമത്തിലേക്ക് നയിച്ചത്.1942 ൽ സ്കൂൾ ഇന്നത്തെ സ്ഥലത്ത് പ്രവർത്തനം തുടങ്ങി.അന്ന് നിർമ്മിച്ച രണ്ട് ക്ളാസ്സ്മുറികൾ ഇന്നും പ്രവർത്തിക്കുന്നു.ആദ്യകാല വിദ്യാർത്ഥികളിൽ ഏറെപ്പേർരാഷ്ട്രീയ,സാമൂഹ്യ ഔദ്യോഗിക രംഗങ്ങളിൽ പല ഉന്നത സ്ഥാനങ്ങളും വഹിച്ചിരുന്നു.1948 ൽ സംസ്ഥാന രൂപീകരണത്തിനു മുൻപ് പട്ടം താണുപിള്ള തിരുവിതാംകൂറിലെപ്രധാനമന്ത്രിയായിരുന്ന കാലത്ത് മെച്ചപ്പെട്ട പ്രവർത്തനം ലക്ഷ്യമാക്കി വിദ്യാലയം സർക്കാരിന് കൈമാറി.അടൂരിലുള്ള സ്കൂൾ ഇൻസ്പെക്ടർ ആഫീസിനായിരുന്നു സ്കൂൾ നടത്തിപ്പ് ചുമതല.1964 ൽ അപ്പർപ്രൈമറിയായി ഉയർത്തപ്പെട്ടു.1990 ലാണ് ഹൈസ്കൂളായി മാറിയത്.തുടർന്ന് 2000 ൽ ഹയർസെക്കൻ്ററി വിഭാഗവും പ്രവർത്തനം ആരംഭിച്ചു.2005-ൽ പ്രീ പ്രൈമറി വിഭാഗവും കൂടി ആരംഭിച്ചതോടെ -2 മുതൽ +2 വരെയുള്ളഒരു സമ്പൂർണ വിദ്യാലയമായി.സമീപ വർഷങ്ങളിൽ എസ്.എസ്. എൽ സിക്ക് സമ്പൂർണ വിജയം നേടിവരുന്നു.80 ശതമാനത്തിനു മുകളിലാണ് പ്ളസ് ടു വിജയം. കലാ കായിക രംഗങ്ങളിലും മികച്ച നിലവാരവുമായി സമീപ പ്രദേശത്തെ സ്വകാര്യ വിദ്യാലയങ്ങളേക്കാൾ ഏറെ മുന്നിലാണ് ഈ സർക്കാർ വിദ്യാലയം.

3 comments:

Annual Day